ജൂണ്‍ 19 ദുല്‍ ഹജ്ജ് 1 ആകാന്‍ സാധ്യത: ഖത്തര്‍ കലണ്ടര്‍ ഹൗസ്
അമാനുല്ല വടക്കാങ്ങര

ദോഹ. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, 2023 ജൂണ്‍ 19 തിങ്കളാഴ്ച ദുല്‍-ഹിജ്ജയുടെ ആദ്യ ദിവസമായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അഭിപ്രായപ്പെട്ടു. ജൂണ്‍ 18-ന് ഞായറാഴ്ച രാവിലെ 7.38-ന് ചന്ദ്രക്കല ജനിക്കുമെന്നും സൂര്യാസ്തമയത്തിന് 30 മിനിറ്റിന് ശേഷം ഖത്തറിന്റെ ആകാശത്ത് അസ്തമിക്കുമെന്നും ക്യുസിഎച്ച് ട്വീറ്റ് ചെയ്തു.
എന്നാല്‍ ദുല്‍ഹിജ്ജ ആരംഭിക്കുന്നത് സംബന്ധിച്ച നിയമപരമായ തീരുമാനം എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ (ഔഖാഫ്) ക്രസന്റ് കാഴ്ച കമ്മിറ്റിയുടെ അധികാരപരിധിയിലായിരിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.