ഗസയിലേക്കുളള ഖത്തറിന്റെ 55 ടണ്‍ ടെന്റുകളും ആരോഗ്യ സാമഗ്രികളും ജോര്‍ദാനിലെത്തി

ദോഹ. ജോര്‍ദാനിയന്‍ ഹാഷിമൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷനുമായി സഹകരിച്ച് ഗാസ മുനമ്പിലേക്കത്തിക്കുന്നതിനായി ഖത്തര്‍ ഡെവലപ്മെന്റ് ഫണ്ട് നല്കുന്ന 55 ടണ്‍ ടെന്റുകളും ആരോഗ്യ സാമഗ്രികളും ഉള്‍പ്പെടെയുള്ള ഒരു പുതിയ ഖത്തരി സഹായ ഷിപ്പ്മെന്റ് കരമാര്‍ഗം ജോര്‍ദാനിലെത്തി.
വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലോല്‍വ ബിന്ത് റാഷിദ് അല്‍ ഖാതര്‍ കയറ്റുമതി ഏറ്റുവാങ്ങി.