ഖത്തറും യുഎഇയും നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിച്ചു

അമാനുല്ല വടക്കാങ്ങ
ദോഹ: അല്‍-ഉല കരാറിന്റെയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത താല്‍പ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രാതിനിധ്യം പുനഃസ്ഥാപിക്കുമെന്ന് ഖത്തറും യു.എ.ഇയും പ്രഖ്യാപിച്ചു. 2023 ജൂണ്‍ 19 തിങ്കളാഴ്ച അബുദാബിയിലെ ഖത്തര്‍ എംബസിയിലും ദുബായിലെ കോണ്‍സുലേറ്റിലും ദോഹയിലെ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എംബസിയിലും പ്രവര്‍ത്തനമാരംഭിക്കും.
ഇരു രാജ്യങ്ങളിലെയും നേതൃത്വങ്ങളുടെ ഇച്ഛാശക്തിയുടെ മൂര്‍ത്തീഭാവമാണ് ഈ നടപടിയെന്ന് ഇരുപക്ഷവും അടിവരയിട്ടു, ഒപ്പം രണ്ട് സഹോദര ജനതകളുടെയും അഭിലാഷങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള സംയുക്ത അറബ് പ്രവര്‍ത്തനത്തിന്റെ മുന്നേറ്റവുമാണിത് അടയാളപ്പെടുത്തുന്നത്.