മാനത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത വെടിക്കെട്ട് ഈദാഘോഷങ്ങള്‍ വര്‍ണാഭമാക്കി

അമാനുല്ല വടക്കാങ്ങര
ദോഹ. കതാറയിലും ലുസൈല്‍ ബോളിവാര്‍ഡിലും മാനത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ത്ത വെടിക്കെട്ട് ഈദാഘോഷങ്ങള്‍ വര്‍ണാഭമാക്കി. കടുത്ത ചൂടും ഹ്യുമിഡിറ്റിയും വകവെക്കാതെ പതിനായിരങ്ങളാണ് വെടിക്കെട്ടിന് സാക്ഷ്യം വഹിക്കുവാനായി ഇരു സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.


രാത്രി 8.30 നാണ് വെടിക്കെട്ട് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും അല്‍പം വൈകിയാണ് തുടങ്ങിയത്.
കത്താറ കോര്‍ണിഷും ലുസൈല്‍ അല്‍ സഅദ് പ്‌ളാസ പരിസരവും കരിമരുന്ന് പ്രയോഗത്തോടെ തിളങ്ങിയപ്പോള്‍ ആയിരക്കണക്കിനാളുകള്‍ വര്‍ണ വിസ്മയങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്ന കാഴ്ച കൗതുകകരമായിരുന്നു.
