Uncategorized
പെരുന്നാള്‍ സീസണില്‍ മണി എക്സ്ചേഞ്ചുകളില്‍ നല്ല തിരക്ക്

ദോഹ: പെരുന്നാള്‍ സീസണില്‍ ഖത്തറിലെ മണി എക്സ്ചേഞ്ചുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ അവധി ചിലവഴിക്കുവാന്‍ പോകുന്നവര്‍ വിദേശ കറന്‍സികള്‍ വാങ്ങാനും നാട്ടില്‍ കുടുംബത്തിന് ഈദാഘോഷിക്കുവാന്‍ പണമയക്കാനുമായി മണി എക്സ്ചേഞ്ചുകളില്‍ എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ഡോളറിനും യൂറോക്കുമൊപ്പം
സൗദി റിയാലിനും യുഎഇ ദിര്‍ഹത്തിനും ഡിമാന്‍ഡ് വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍