Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് അതിക്രമത്തിലും ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

ദോഹ. മലപ്പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് അതിക്രമത്തിലും ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്ന പോലീസിന്റെ കിരാത നടപടി പ്രതിഷേധാര്‍ഹമാണ്, പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്ത ഖത്തര്‍ ഒഐസിസി ഇന്‍കാസ് ജില്ലാ പ്രസിഡന്റ് നൗഫല്‍ കട്ടുപ്പാറ അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു .
കേരള പോലീസ് സിപിഎം ഗുണ്ടകളായി മാറുന്ന കാഴ്ചയാണ് മലപ്പുറത്ത് കണ്ടതെന്ന് ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ എസ് പി ഓഫീസ് മാര്‍ച്ചില്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് അതിക്രൂരമായി ആക്രമിച്ചത്. പോലീസിന്റെ ലാത്തിച്ചാര്‍ച്ചിലും പോലീസ് അതിക്രമത്തിലും ഖത്തര്‍ ഒഐസിസി ഇന്‍കാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചു .

Related Articles

Back to top button