Uncategorized
ഹുഫൂഫില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മേല്‍മുറി സ്വദേശി മനോജ്കുമാര്‍ അര്‍ജുനന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്കയക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. പെരുന്നാളവധിക്ക് ഖത്തറില്‍ നിന്നും ബഹറൈനിലേക്കുള്ള യാത്രയില്‍ സൗദിയിലെ ഹുഫൂഫില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം മേല്‍മുറി ആലത്തൂര്‍ പടി അണ്ടിക്കാട് കടമ്പോത്ത്പാടത്ത് മനോജ്കുമാര്‍ അര്‍ജുനന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്കയക്കും. എല്ലാനടപടിക്രമങ്ങളും പൂര്‍ത്തിയായതായും ഇന്ന് രാത്രി കൊച്ചിയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.