കെ ബി എഫ് ഭാരവാഹികള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥാരുമായി കൂടിക്കാഴ്ച നടത്തി
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. കെ ബി എഫ് ഭാരവാഹികള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥാരുമായി കൂടിക്കാഴ്ച നടത്തി. കേരളാ ബിസിനസ് ഫോറം പ്രസിഡന്റ് അജി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്‌സും കൗണ്‍സിലറുമായ ആന്‍ജെലിന്‍ പ്രേമലത ,കൊമേര്‍ഷ്യല്‍ അറ്റാഷെ ദീപക് പുന്ദിര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
ഖത്തര്‍ വിഷന്‍ 2030 നോട് ചേര്‍ന്ന് നിന്ന് കൊണ്ട് കെ ബി എഫ് വിഷന്‍ 2030, അംഗങ്ങള്‍ക്കായുള്ള ഇന്‍ഷുറന്‍സ് പദ്ധതി, കെ ബി എഫ് എക്‌സ്‌പോ, ബിസിനസ് ഹെല്‍പ്ഡെസ്‌ക് പദ്ധതി, ലീഗല്‍ സെല്‍ രൂപീകരണം , മീറ്റ് ദി ലെജന്‍ഡ് തുടങ്ങിയ പദ്ധതികളെക്കുറിച്ചു അജി കുര്യാക്കോസ് വിശദീകരിച്ചു
വൈസ് പ്രസിഡന്റ് കിമി അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മൊയ്ദീന്‍, ട്രെഷറര്‍ നൂറുല്‍ഹഖ്, ജോയിന്റ് സെക്രട്ടറിമാരായ സോണി എബ്രഹാം, ഫര്‍സാദ് അക്കര, മറ്റു അംഗങ്ങളായ ഹമീദ് കെ എം എസ്, മുഹമ്മദ് ഷബീര്‍, ജയപ്രസാദ് ജെ പി, അസ്ലം മുഹമ്മദ്, ഹംസ സഫര്‍ എന്നിവരെ എംബസ്സി ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തി.
ഖത്തറിന്റെ ദീര്‍ഘ വീക്ഷണത്തെ കുറിച്ച് സംസാരിച്ച ആന്‍ജെലിന്‍ പ്രേമലത, പ്രൊജക്റ്റ് ഖത്തറില്‍ കെബിഫിന്റെ പങ്കാളിത്തത്തെ അഭിനന്ദിച്ചതിനൊപ്പം, ഇവിടെ നടക്കുന്ന അഗ്രിട്ടെക്, ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ എക്‌സ്‌പോ, പ്രൊജക്റ്റ് ഖത്തര്‍, തുടങ്ങിയ ലോകോത്തര നിലവാരമുള്ള പരിപാടികളില്‍ ഇന്ത്യന്‍ വ്യവസായ സമൂഹത്തിന്റെ കൂടുതല്‍ പങ്കാളിത്തം ഉണ്ടാകേണ്ടതിനു കെ ബി ഫ് അടക്കമുള്ള സംഘടനകള്‍ മുന്നിലുണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിന്നും കൂടുതല്‍ വ്യവസായ പ്രതിനിധി സംഘങ്ങള്‍ ഖത്തര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ഐ ബി പി സിയുമായി ചേര്‍ന്ന് പരസ്പര സഹകരണത്തിനുള്ള കൂടുതല്‍ വേദികള്‍ അതു വഴി തുറക്കാനാവുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
മറ്റു സംസ്ഥാനങ്ങളിലുള്ള സമാനമായ കൂട്ടായ്മകളുമായി സഹകരിക്കുന്നതിനൊപ്പം , മറ്റു രാജ്യങ്ങളിലേ ട്രേഡ് വിഭാഗങ്ങളുമായും,ബിസിനസ് കൗണ്‍സിലുകളുമായും സഹകരിക്കുന്നതിന്റെ സാദ്ധ്യതകള്‍ ആരായണമെന്ന് ഓര്‍മപ്പെടുത്തി. കെ ബി ഫിന്റെ പ്രവര്‍ത്തങ്ങളിലുള്ള മതിപ്പറിയിച്ചതിനൊപ്പം എല്ലാ പ്രവര്‍ത്തനങ്ങളിലും എംബസ്സിയുടെ സഹകരണം ഉണ്ടാവുമെന്ന് അവര്‍ ഉറപ്പു നല്‍കി.