പ്രവാസ ലോകത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ ജനകീയ പങ്കാളിത്തം ശ്രദ്ധേയം : പി.പി .സുനീര്‍
സുബൈര്‍ പന്തീരങ്കാവ്

ദോഹ. നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനത്തേക്കാള്‍ ജനകീയ പങ്കാളിത്തമാണ് പ്രവാസ ലോകത്ത് ഉണ്ടാകുന്നതെന്നും പ്രവാസ ലോകത്തെ സാംസ്‌കാരിക പ്രവര്‍ത്തനത്തിലെ ജനകീയ പങ്കാളിത്തം ശ്രദ്ധേയമാണെന്നും കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍ പി.പി .സുനീര്‍ അഭിപ്രായപെട്ടു. യുവകലാസാഹിതി ഖത്തര്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവാസികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ പ്രഥമ നോവലായ ഊദിലൂടെ സഹൃദയ ശ്രദ്ധയാകര്‍ഷിച്ച ഖത്തറിലെ യുവ എഴുത്തുകാരി ഷമിന ഹിഷാമിനെ ചടങ്ങില്‍ ആദരിച്ചു . മുന്‍ എം.എല്‍.എ സത്യന്‍ മൊകേരിയാണ് ഷമിന ഹിഷാമിനെ ആദരിച്ചത്. പ്രകാശ് ഷമിനയുടെ പുസ്തകത്തെ പരിചയപെടുത്തി. ഷമിന,ഷാനവാസ് തവയില്‍ സംസാരിച്ചു.
യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ എം.സിറാജ് സ്വാഗതവും സരിന്‍ കക്കത്ത് നന്ദിയും പറഞ്ഞു.