Uncategorized

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ‘ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി’ സമ്മാനിച്ചു

ദോഹ. വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യത്തെയും ജീവിതത്തെയും അധികരിച്ച് മലയാളത്തിലെ എഴുപത്തഞ്ചിലധികം സാഹിത്യ സാംസ്‌കാരിക പ്രതിഭകളെ അണിനിരത്തി ആശയം ബുക്സ് പ്രസിദ്ധീകരിച്ച
ബഷീര്‍ വര്‍ത്തമാനത്തിന്റെ ഭാവി എന്ന കൃതിയുടെ കോപ്പികള്‍ ഖത്തറിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു.
മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരി, ന്യൂസ് റും എഡിറ്റര്‍ അന്‍വര്‍ പാലേരി , മംഗളം റിപ്പോര്‍ട്ടര്‍ ഷഫീഖ് അറക്കല്‍, കേരള ശബ്ദം, വീക്ഷണം എന്നിവയുടെ പ്രതിനിധി ഐ.എം.എ റഫീഖ് എന്നിവര്‍ക്ക് മീഡിയ പ്‌ളസ് ബിസിനസ് കണ്‍സല്‍ട്ടന്റ് സുബൈര്‍ പന്തീരങ്കാവും ഗള്‍ഫ് മാധ്യമം റിപ്പോര്‍ട്ടര്‍ കെ.ഹുബൈബ് , മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ഫൈസല്‍ എന്നിവര്‍ക്ക് മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലുമാണ് പുസ്തകം സമ്മാനിച്ചത്.
പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 44324853 എന്ന നമ്പറില്‍ മീഡിയ പ്‌ളസ് ഓഫീസുമായി ബന്ധപ്പെടണം

Related Articles

Back to top button
error: Content is protected !!