Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking NewsUncategorized

ജൂണ്‍ മാസം തൊഴില്‍ മന്ത്രാലയത്തിന് ലഭിച്ചത് പതിനെട്ടായിരത്തിലധികം അപേക്ഷകള്‍


അമാനുല്ല വടക്കാങ്ങര

ദോഹ: ജൂണില്‍ റിക്രൂട്ട്മെന്റിനായി 18,027 പുതിയ അപേക്ഷകള്‍ ലഭിച്ചതായും അതില്‍ 10,935 എണ്ണം അംഗീകരിക്കുകയും 7,092 എണ്ണം നിരസിക്കുകയും ചെയ്തതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ജൂണ്‍ മാസം തൊഴില്‍ പരിഷ്‌കരണത്തിനുള്ള അപേക്ഷകളുടെ എണ്ണം 3,303 ആയിരുന്നു. അതില്‍ 3,262 അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടു, 41 എണ്ണം നിരസിക്കപ്പെട്ടു.
തൊഴില്‍ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ ബുള്ളറ്റിന്‍ അനുസരിച്ച്, പെര്‍മിറ്റ് പുതുക്കുന്നതിനുള്ള 600 അപേക്ഷകളും പുതിയ പെര്‍മിറ്റ് നല്‍കുന്നതിനുള്ള 56 അപേക്ഷകളുമടക്കം ജൂണ്‍ മാസത്തില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ എണ്ണം 929 ആയിരുന്നു.

Related Articles

Back to top button