
ചര്‍ച്ച സംഗമം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ നാഷനല്‍ കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ ‘സാമ്പത്തിക മെല്ലെ പോക്കില്‍ കേരളത്തിന്റെ അതിജീവന കല’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു.
കേരളത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് പ്രവാസത്തിന്റെ പങ്ക് വളരെ വലുതാണെന്നും പുതിയ കാലത്ത് മാറിവരുന്ന തൊഴില്‍ സാദ്ധ്യതകള്‍ മനസിലാക്കി ഇടപെടാന്‍ സാധിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ചര്‍ച്ച സംഗമം ഐ. സി. സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ഉത്ഘാടനം ചെയ്തു. കെബിഎഫ് പ്രസിഡണ്ട് സി. എ ഷാനവാസ് ബാവ, ഇബ്രാഹിം ഖലീല്‍, അഹ്മദ് സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ റഹ്മാന്‍ എരോള്‍ മോഡറേറ്ററായിരുന്നു. ഉബൈദ് വയനാട് സ്വാഗതവും ഹാഷിം മാവിലാടം നന്ദിയും പറഞ്ഞു.