ഏഷ്യന്‍ അത് ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്റായി ഖത്തറിന്റെ ദഹ് ലാന്‍ ജുമാന്‍ അല്‍ ഹമദ് വീണ്ടും

അമാനുല്ല വടക്കാങ്ങര
ദോഹ. ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്റായി ഖത്തറിന്റെ ദഹ് ലാന്‍ ജുമാന്‍ അല്‍ ഹമദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ ജനറല്‍ അസംബ്ലിയാണ് ഖത്തറിന്റെ ദഹ് ലാന്‍ ജുമാന്‍ അല്‍ ഹമദിനെ അസോസിയേഷന്‍ പ്രസിഡന്റായി മൂന്നാം തവണയും തിരഞ്ഞെടുത്തത്.
2027 വരെ അദ്ദേഹം പ്രസിഡന്റായി തുടരും.