കാന്റീന്‍ റസ്റ്റോറന്റ് ഉദ്ഘാടനം ഇന്ന്

സുബൈര്‍ പന്തീരങ്കാവ്
ദോഹ. ഉപഭോക്താക്കളുടെ വയറും മനസും നിറയുന്ന വൈവിധ്യമാര്‍ന്ന ഭക്ഷ്യവിഭവങ്ങളുമായി കാന്റീന്‍ റെസ്റ്റോറന്റ് ഇന്ന്
പ്രവര്‍ത്തനമാരംഭിക്കും. തനി കേരള ഭക്ഷണവിഭവങ്ങള്‍ക്കൊപ്പം ബാര്‍ബിക്യു നോര്‍ത്ത് ഇന്ത്യന്‍, ചൈനീസ് വിഭവങ്ങളും കാന്റീന്‍ റെസ്റ്റോറന്റില്‍ ലഭ്യമാകും. കരക്ക്, സമാവര്‍ ചായയും പൊരികളും കൂടുതല്‍ രുചി പകരും. മദീന ഖലീഫയിലെ പാര്‍ക്കോ ഹെല്‍ത്ത് സെന്ററിനടുത്താണ് കാന്റീന്‍ റെസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തനമരംഭിക്കുന്നത്.
റസ്റ്റോറന്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രശസ്ത സിനിമ താരം അന്നരാജന്‍ (ലിച്ചി) നിര്‍വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള മറ്റുപരിപടികള്‍ വൈകുന്നേരം ആറുമണിക്ക് ഐന്‍ഖാലിദിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് നടക്കുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു.