ഖത്തറില്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ധനവിനിമയം പ്രചാരം നേടുന്നു

അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ആപ്പുകള്‍ ഉപയോഗിച്ചുള്ള ധനവിനിമയം പ്രചാരം നേടുന്നു. രാജ്യത്തെ പ്രമുഖ എക്‌സ്‌ചേഞ്ച് ഹൗസുകളൊക്കെ സ്വന്തമായി ആപ്പുകള്‍ വികസിപ്പിക്കുകയും അനായാസമായി പണമയക്കാനുള്ള സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തതോടെ പണമയയ്ക്കാന്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം ഖത്തറിലെ പ്രവാസി സമൂഹങ്ങളില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
എക്‌സ്‌ചേഞ്ച് ഹൗസുകളിലേക്ക് പോകുന്നത് ഒഴിവാക്കാമെന്നത് മാത്രമല്ല മികച്ച നിരക്കും കുറഞ്ഞ സര്‍വീസ് ചാര്‍ജുകളുമൊക്കെയാണ് ആപ്പുകള്‍ ഉപയോഗിച്ചുള്ള ധനവിനിമയം കൂടുതല്‍ ജനകീയമാക്കുന്നത്.