Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘അനക്ക് എന്തിന്റെ കേടാ’ ചിത്രത്തില്‍ സി.ഐ. അരുണ്‍ പ്രതാപായി ബന്ന മാഷ്


അമാനുല്ല വടക്കാങ്ങര

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത് ആഗസ്ത് 4 ന് തിയേറ്ററുകളിലെത്തുന്ന അനക്ക് എന്തിന്റെ കേടാ എന്ന ചിത്രത്തില്‍ സി.ഐ. അരുണ്‍ പ്രതാപ് എന്ന ശ്രദ്ധേയ വേഷവുമായി ബന്ന മാഷ് . പ്രവാസ ലോകത്തും നാട്ടിലും ഒട്ടേറെ കേള്‍വിക്കാറുള്ള കഥാശ്വാസം , വിജയമന്ത്രങ്ങള്‍, റമദാന്‍ മഴ തുടങ്ങിയ മലയാളം പോഡ്കാസ്റ്റുകളിലൂടെയും വശ്യമായ അവതരണ ശൈലിയിലൂടേയും ജനഹൃദയം കവര്‍ന്ന കലാകാരനാണ് ബന്ന ചേന്ദമംഗല്ലൂര്‍.
പതിനഞ്ചോളം ഹോം സിനിമകളിലും അര ഡസനോളം സിനിമകളിലും സാന്നിധ്യമറിയിച്ച ബന്ന ചേന്ദമംഗല്ലൂരിന്റെ സിനിമ കരിയറിലെ ഒരു നാഴികകല്ലാകും സി.ഐ. അരുണ്‍ പ്രതാപ് എന്നാണ് കരുതുന്നത്.
അധ്യാപകന്‍, നടന്‍, അവതാരകന്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ തുടങ്ങി ബഹുമുഖ മേഖലകളില്‍ തിളങ്ങുന്ന ബന്ന ചേന്ദമംഗല്ലൂര്‍ ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തില്‍ നായക പ്രാധാന്യമുള്ള വേഷമാണവതരിപ്പിച്ചത്. ഈ മാസം 21 ന് തിയേറ്ററുകളിലെത്തുന്ന സിദ്ധീഖ് കൊടിയത്തൂരിന്റെ ആകാശം കടന്ന് എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മുഹ് സിന്‍ പരാരിയുടെ കെ.എല്‍ ടണ്‍ 10. ഹലാല്‍ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിലും ബന്ന അഭിനയിച്ചിരുന്നു. രാഹുല്‍ കൈമലയുടെ ചോപ്പ് എന്നതാണ് ബന്ന മാഷ് അഭിനയിച്ച മറ്റൊരു ചിത്രം.
നിനച്ചിരിക്കാതെ, കുന്നുമ്മല്‍ കുഞ്ഞാമിനയും കൂറ അവുക്കറും എന്നീ രണ്ട് ഹോം സിനിമകളുടെ സംവിധാനവും ബന്ന നിര്‍വഹിച്ചിട്ടുണ്ട്.

Related Articles

Back to top button