Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലയണല്‍ മെസ്സി ഒപ്പിട്ട അഡിഡാസിന്റെ ‘അല്‍ ഹില്‍മ് പന്ത് തുര്‍ക്കി പ്രസിഡണ്ടിന് ഖത്തര്‍ അമീറിന്റെ സ്‌നോഹോപഹാരം


അമാനുല്ല വടക്കാങ്ങര

ദോഹ: ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സി ഒപ്പിട്ട അഡിഡാസിന്റെ ‘അല്‍ ഹില്‍മ് പന്ത് തുര്‍ക്കി പ്രസിഡണ്ടിന് ഖത്തര്‍ അമീറിന്റെ സ്‌നോഹോപഹാരം .തുര്‍ക്കിയുടെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ലയണല്‍ മെസ്സി ഒപ്പിട്ട സോക്കര്‍ പന്ത് സമ്മാനിച്ചു. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി ഉപയോഗിച്ച അഡിഡാസിന്റെ ‘അല്‍ ഹില്‍ം’ പന്താണ് ഉര്‍ദുഗാന് അമീര്‍ സമ്മാനിച്ചത്.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസിക വിജയവും ഫുട്‌ബോള്‍ രംഗത്തെ ഖത്തറിന്റെ പാരമ്പര്യവും അടയാളപ്പെടുത്തുത്തുന്ന സവിശേഷ സമ്മാനമായാണ് ഈ പന്ത് വിലയിരുത്തപ്പെടുത്തുന്നത്.

ഖത്തറിലെത്തിയ തുര്‍ക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് രണ്ട് തുര്‍ക്കി നിര്‍മ്മിത ”ടോഗ്” ആഡംബര ഇലക്ട്രിക് കാറുകള്‍ ഇന്നലെ സമ്മാനിച്ചിരുന്നു.

Related Articles

Back to top button