Uncategorized
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഫോട്ടാ അനുശോചിച്ചു
ദോഹ. ജനങ്ങളുടെ സ്‌നേഹാദരവുകള്‍ നേടിയ അപൂര്‍വ്വ നേതാക്കളില്‍ ഒരുവനും, എല്ലാവരെയും ഒരുപോലെ കാണുകയും, ഓരോരുത്തരെയും കേള്‍ക്കാന്‍ ചെവികൊടുക്കയും ചെയ്ത രാഷ്ട്രിയ നേതാവും, ഭരണാധികാരിയും ആയിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ (ഫോട്ടാ) രക്ഷാധികാരി ഡോക്ടര്‍ കെ.സി. ചാക്കോ അനുശോചന മീറ്റിംഗില്‍ പറഞ്ഞു.
പ്രസിഡണ്ട് ജിജി ജോണ്‍ അദ്ധ്യഷത വഹിച്ച മീറ്റിംഗില്‍ തോമസ് കുര്യന്‍ നെടുംത്തറയില്‍ അനുശോചന പ്രമേയം അവതരിപിച്ചു, ജനറല്‍ സെക്രട്ടറി റജി കെ ബേബി സ്വാഗതവും, കുരുവിള കെ ജോര്‍ജ് നന്ദിയും പറഞ്ഞു, സജി പൂഴികാല, ജോര്‍ജ് കെ തോമസ്, അലക്‌സ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.