‘ഭഗവാന്‍ ദാസന്റെ രാമരാജ്യത്തില്‍’ രണ്ട് പാട്ടുകളുമായി ഖത്തര്‍ പ്രവാസി ജിജോയ് ജോര്‍ജ്
അമാനുല്ല വടക്കാങ്ങര
ദോഹ. റോബിന്‍ റീല്‍സ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ ഖത്തര്‍ പ്രവാസി കോട്ടയം ഉഴവൂര്‍ സ്വദേശി റെയ്സണ്‍ കല്ലടയില്‍ നിര്‍മ്മിച്ച ഭഗവാന്‍ ദാസന്റെ രാമരാജ്യത്തില്‍ രണ്ട് പാട്ടുകളുമായി ഖത്തര്‍ പ്രവാസി ജിജോയ് ജോര്‍ജ് . രാമരാജ്യം ഇന്നലെ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. ആദ്യ പ്രദര്‍ശനത്തില്‍ തന്നെ സിനിമ കണ്ടിറങ്ങിയ ജിജോയ് ജോര്‍ജ് തന്നെയാണ് ചിത്രത്തിലെ തന്റെ പാട്ടുകളെ ക്കുറിച്ച സന്തോഷം പങ്കുവെച്ചത്. ഒന്നൊരു കവിതയും മറ്റൊന്ന് ബാലെ സംഘത്തിന്റെ പാട്ടുമാണ്. ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ റഷീദ് പറമ്പിലിന്റെ ആദ്യ സിനിമയാണിത്. ഒരു ബാലെ സംഘമാണ് സിനിമയുടെ കഥാപാശ്ചാത്തലം.
ടി.ജി. രവിയും അക്ഷയ് രാധാകൃഷ്ണനും കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ പ്രശാന്ത് മുരളി, ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി, നന്ദന രാജന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മൂന്നു ഗാനങ്ങളും ട്രൈലെറും നേരത്തെ പുറത്തിറങ്ങിയിരുന്നു. അതില്‍ ലാമ ലാമ എന്ന ഒരു ഗാനം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു മാപ്പിള പാട്ടിന്റെയും രാമായണത്തിന്റെയും സമ്മിശ്ര ശൈലിയില്‍ രചിക്കപ്പെട്ട ഗാനം വളരെയധികം പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ഫെബിന്‍ സിദ്ധാര്‍ഥ് ആണ്.എഡിറ്റര്‍ കെ ആര്‍ മിഥുന്‍, ഡി.ഒ.പി ശിഹാബ് ഓങ്ങല്ലൂര്‍ എന്നിവരും ശ്രദ്ധേയരാണ്.
പൊളിറ്റിക്കല്‍ സറ്റയര്‍ വിഭാഗത്തില്‍ പെടുന്ന ഭഗവാന്‍ ദാസന്റെ രാമരാജ്യം സിനിമാസ്വാദകര്‍ക്ക് സവിശേഷമായ ആസ്വാദനനാനുഭവം സമ്മാനിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു.
അടുത്ത ആഴ്ചയോടെ ചിത്രം ഖത്തറിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് കരുതുന്നത്.