ഖുര്‍ആന്‍ കത്തിച്ച സംഭവം, സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് ഖത്തറിലെ സൂഖ് അല്‍ ബലദി
അമാനുല്ല വടക്കാങ്ങര
ദോഹ: സ്വീഡിഷ് പോലീസിന്റെ അനുമതിയോടെ സ്വീഡനില്‍ അടുത്തിടെ നടന്ന ഖുര്‍ആന്‍ അവഹേളനത്തില്‍ പ്രതിഷേധിച്ച് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ സ്വീഡിഷ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌ക്കരിക്കുന്നതായി ഖത്തറിലെ സൂഖ് അല്‍ ബലദി . സ്വിഡിഷ് ഉല്‍പന്നങ്ങള്‍ അതിന്റെ ശാഖകളില്‍ വില്‍ക്കില്ലെന്ന് സൂഖ് അല്‍ ബലദി പ്രഖ്യാപിച്ചു.
‘ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ’ എല്ലാ സ്വീഡിഷ് ഉല്‍പ്പന്നങ്ങളും ബഹിഷ്‌കരിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പ്രസ്താവനയില്‍ അല്‍ ബലദി പറഞ്ഞു.
ഈ ആഴ്ച ആദ്യം, സ്വീഡനിലെ ഇറാഖി എംബസിക്ക് പുറത്ത് വിശുദ്ധ ഖുര്‍ആനിന്റെ പകര്‍പ്പ് കത്തിക്കുവാന്‍ ഒരു വ്യക്തിക്ക് അനുമതി നല്‍കിയിരുന്നു.
സ്വീഡിഷ് അധികൃതരുടെ സംരക്ഷണത്തിലും അനുമതിയോടെയും ഇതേ വ്യക്തി കഴിഞ്ഞ മാസവും ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് കത്തിച്ചിരുന്നു.