എക്സ്പോ 2023 ദോഹയിലെ ഇറ്റാലിയന്‍ പവലിയന്‍ തയ്യാറെടുപ്പുകള്‍ക്ക് ഔദ്യോഗിക തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ. മെന മേഖലയില്‍ ആദ്യമായി നടക്കുന്ന എക്സ്പോ 2023 ദോഹയിലെ ഇറ്റാലിയന്‍ പവലിയന്‍ തയ്യാറെടുപ്പുകള്‍ക്ക് ഔദ്യോഗിക തുടക്കം.അല്‍ബിദ്ദ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന എക്സ്പോ ഹൗസില്‍ നടന്ന ആദ്യ ശിലാസ്ഥാപന ചടങ്ങില്‍ ആദരണീയരായ പ്രമുഖരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കാലാവസ്ഥാ പ്രേമികളും പങ്കെടുത്തു.
ഖത്തറിലെ ഇറ്റലിയുടെ അംബാസഡര്‍ പൗലോ ടോഷി, ട്രേഡ് കമ്മീഷണറായ പൗല ലിസി , എക്സ്പോ 2023 ദോഹ കമ്മീഷണര്‍ ജനറല്‍ ബദര്‍ അല്‍ ദഫ, ഇന്റര്‍നാഷണല്‍ കോര്‍ഡിനേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഖാലിദ് അല്‍ സിന്ദി തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു. എക്സ്പോ 2023 ദോഹയില്‍ ഇറ്റലിയുടെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ സന്ദര്‍ഭം അടയാളപ്പെടുത്തി.
എക്സ്പോ 2023 ദോഹ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയമായ ‘ഗ്രീന്‍ ഡെസേര്‍ട്ട്, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന വിഷയവുമായി യോജിപ്പിച്ച്, ആഗോള ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പുരോഗതി കൈവരിക്കുന്നതിനുമുള്ള ഖത്തറിന്റെ കാലാവസ്ഥാ തന്ത്രത്തിലേക്ക് കാര്‍ഷിക നവീകരണത്തിനും സുസ്ഥിരത മെച്ചപ്പെടുത്തുന്നതിനും സാങ്കേതിക നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത ഇറ്റലി ആവര്‍ത്തിച്ചു.
‘ഇറ്റാലിയ, ഭാവിയുടെ പൂന്തോട്ടം’ എന്ന പ്രമേയത്തിന് കീഴില്‍, എക്‌സിബിഷനിലെ ഇറ്റാലിയന്‍ പവലിയന്‍ ഇറ്റാലിയന്‍ നവീകരണത്തിന്റെയും കാര്‍ഷിക സാങ്കേതികവിദ്യയുടെയും ജൈവ പരിഹാരങ്ങളുടെ തിളക്കം പ്രദര്‍ശിപ്പിക്കും.