Uncategorized

ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കറിന് സി.എന്‍.ട്രാവലര്‍ മി റീഡേഴ്സ് ചോയ്സ് അവാര്‍ഡ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അക്ബര്‍ അല്‍ ബാക്കറിന് സി.എന്‍.ട്രാവലര്‍ മി റീഡേഴ്സ് ചോയ്സ് അവാര്‍ഡ് . കോവിഡ് മഹാമാരിയുടെ കാലത്തും ആവശ്യമായ മുന്‍കരുതലുകളോടെ ആഗോള യാത്രാ മേഖലയില്‍ ഞങ്ങള്‍ നല്‍കിയ സംഭാവനകളും ഖത്തര്‍ എയര്‍വേയ്‌സിനെ ലോകോത്തര വിമാന കമ്പനിയാക്കുന്നതിന് നേതൃത്വം നല്‍കിയതും പരിഗണിച്ചാണ് അവാര്‍ഡ്. ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്‌മെന്റ് അവാര്‍ഡാണ് അദ്ദേഹം സ്വന്തമാക്കിയത്.

ലോകം കോവിഡിന്റെ ഭീതിയില്‍ അസ്വസ്ഥമായിരുന്നപ്പോള്‍ അക് ബര്‍ അല്‍ ബാക്കറിന്റെ നേതൃത്വത്തില്‍ ഖത്തര്‍ എയര്‍ വേയ്‌സ് ലോകത്തിന് ആശ്വാസം പകരുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിനാളുകളെ നാടണയുവാന്‍ സഹായിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button
error: Content is protected !!