Uncategorized
ഇന്ത്യന്‍ പര്യവേക്ഷണ യാത്രയില്‍ ഡല്‍ഹിയിലെത്തിയ ഖത്തറില്‍ നിന്നുളള സ്റ്റുഡന്റ്സ് ഇന്ത്യ ടീമിനെ സ്വീകരിച്ച് കനിമൊഴി
ദോഹ. ഇന്ത്യന്‍ പര്യവേക്ഷണ യാത്രയില്‍ ഡല്‍ഹിയിലെത്തിയ ഖത്തറില്‍ നിന്നുളള സ്റ്റുഡന്റ്സ് ഇന്ത്യ ടീമിനെ സ്വീകരിച്ച് കനിമൊഴി . ഖത്തറില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘത്തെ കണ്ടുമുട്ടാനും ഇന്ത്യയിലെ അവരുടെ അനുഭവങ്ങള്‍, പഠനങ്ങള്‍, സാഹസികതകള്‍ എന്നിവയെക്കുറിച്ച് ഒരു സംവേദനാത്മക സംഭാഷണത്തില്‍ ഏര്‍പ്പെടാനും കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് കനിമൊഴി ഫേസ് ബുക്കില്‍ കുറിച്ചു.
പാര്‍ലമെന്റ് അംഗം എന്നതോടൊപ്പം കവയിത്രി, പത്രപ്രവര്‍ത്തക എന്നീ നിലകളിലും ശ്രദ്ധേയയാണ് കനിമൊഴി കരുണാനിധി