Uncategorized
‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ മൂന്നാമത് ഗാനം ഇന്ന് റിലീസ് ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ മുന്‍ പ്രവാസി ഷമീര്‍ ഭരതന്നൂരിന്റെ സംവിധാനത്തില്‍ ആഗസ്റ്റ് നാലിന് കേരളത്തിലെ വിവിധ തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ‘അനക്ക് എന്തിന്റെ കേടാ’ സിനിമയിലെ മൂന്നാമത് ഗാനം ഇന്ന് റിലീസ് ചെയ്യും.
അല്ലാവിന്‍ തിരുനാമം ആത്മാവിന്‍ ആനന്ദം എന്നു തുടങ്ങുന്ന ഗാനമാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് റിലീസ് ചെയ്യുന്നത്. സംവിധായകന്‍ ഷമീര്‍ ഭരതന്നൂരിന്റെ വരികള്‍ നഫ് ല സാജിദിന്റേയും യാസിര്‍ അഷ്‌റഫിന്റേയും സംഗീതത്തില്‍ യാസിര്‍ അഷ്‌റഫാണ് ആലപിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ രണ്ട് ഗാനങ്ങളും ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.