ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ദേവാലയ രൂപീകരണത്തിന് പ്രയത്‌നിച്ച ആദ്യകാല 30 പ്രവര്‍ത്തകരെ ആദരിച്ചു

ദോഹ. ദോഹ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച്,ദേവാലയ രൂപീകരണത്തിന് പ്രയത്‌നിച്ച ആദ്യകാല 30 പ്രവര്‍ത്തകരെയും 2009 വരെ ദേവാലയത്തില്‍ ശുശ്രൂഷിച്ച 25 വൈദിക ശ്രേഷ്ഠരയും ഇന്നലെ പരുമല പള്ളിയില്‍ വെച്ച് നടത്തിയ യോഗത്തില്‍ ആദരിച്ചു.
യോഗത്തില്‍ ഇടവക വികാരി ഫാദര്‍ ഗീവര്‍ഗീസ് എബ്രഹാം അധ്യക്ഷത വഹിച്ചു. ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി യോഗം ഉദ്ഘാടനം ചെയ്തു . യൂഹാനോന്‍ മാര്‍ ക്രിസ്റ്റമോസ് തിരുമേനി, ഗീവര്‍ഗീസ് മാര്‍ തേയെഫിലോസ തിരുമേനി, ട്രസ്റ്റി സുനില്‍ കോശി മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ വി മാത്യു, ബിജു ശമുവേല്‍ എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. കണ്‍വീനര്‍ ശ്രീ മാത്തന്‍ വര്‍ഗീസ് ദോഹയില്‍ കഴിഞ്ഞ 50 വര്‍ഷങ്ങള്‍ പിന്നിട്ട് വഴികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു
പിജെ ജെയിംസ് കോര്‍ എപ്പിസ്‌കോപ്പ, തോമസ് കുര്യന്‍ 50 വര്‍ഷത്തിനു മുമ്പുള്ള ആദ്യകാല സ്മരണകള്‍ പങ്കുവെച്ചു. ദോഹയില്‍ നിന്ന് വന്നവരും നാട്ടിലുള്ളവരുമായി ഏകദേശം 200 പേര്‍ പങ്കെടുത്തു