ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് നിര്യാതയായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി നഴ്‌സ് നിര്യാതയായി . ചെങ്ങന്നൂര്‍ പുത്തന്‍ കാവ് സ്വദേശി മറിയാമ്മ ജോര്‍ജ് ( 54 ) ആണ് മരിച്ചത്. കഴിഞ്ഞ 17 വര്‍ഷത്തോളമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വിമന്‍സ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.
ഫിലിപ്പ് മാത്യൂവാണ് ഭര്‍ത്താവ്. സാറ മറിയം ഫിലിപ്പ് മകളാണ്.
സഹപ്രവര്‍ത്തകയുടെ വിയോഗത്തില്‍ ഖത്തറിലെ പ്രമുഖ നഴ്‌സിംഗ് സംഘടനയായ ഫിന്‍ഖ് ഭാരവാഹികള്‍ അനുശോചന മറിയിച്ചു.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശവ സംസ്‌കാര ചടങ്ങുകള്‍ ചങ്ങന്നൂര്‍ പുത്തന്‍ കാവ് സെന്റ് മേരീസ് കതീഡ്രല്‍ ചര്‍ച്ചില്‍ പിന്നീട് നടക്കും.