Uncategorized
ഖത്തര്‍ പോര്‍ട്ടുകള്‍ വഴിയുള്ള ചരക്കുഗതാഗതത്തില്‍ വര്‍ദ്ധന
ദോഹ. ഖത്തര്‍ പോര്‍ട്ടുകള്‍ വഴിയുള്ള ചരക്കുഗതാഗതത്തില്‍ വര്‍ദ്ധന. ജൂണ്‍ മാസത്തെ അപേക്ഷിച്ച് 2023 ജൂലൈയില്‍ പോര്‍ട്ട് കണ്ടെയ്നറുകളുടെ എണ്ണം 5% ഉയര്‍ന്നു. 2023 ജൂണിനെ അപേക്ഷിച്ച് ചരക്കുകളുടെ എണ്ണത്തില്‍ 15% വര്‍ധനവുണ്ടായപ്പോള്‍, ജനറല്‍, ബള്‍ക്ക് കാര്‍ഗോ വോളിയം 166,113 ടണ്ണിലെത്തിയതായി പോര്‍ട്ടുകള്‍ മാനേജ് ചെയ്യുന്ന മവാനി ഖത്തര്‍ അറിയിച്ചു.