ലോകകപ്പ് വേളയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് 57.5 മില്യണ്‍ ഡോളറിന്റെ പാക്കേജുകള്‍ വിറ്റു

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് വേളയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഹോളിഡേയ്‌സ് 57.5 മില്യണ്‍ ഡോളറിന്റെ പാക്കേജുകള്‍ വിറ്റു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഹോളിഡേയ്‌സ് ഡിവിഷന്‍ പാരീസ് സെന്റ് ജെര്‍മെയ്ന്‍, എഫ്സി ബയേണ്‍ മ്യൂണിക് എന്നിവിടങ്ങളില്‍ നിന്നുള്ള മുന്‍നിര ക്ലബ് കളിക്കാരെ കാണുന്നതിന് ഉപയോക്താക്കള്‍ക്ക് അതുല്യമായ അവസരങ്ങള്‍ നല്‍കുന്ന അള്‍ട്ടിമേറ്റ് ഫാന്‍ എക്സ്പീരിയന്‍സ് പാക്കേജുകള്‍ പോലുള്ള നിരവധി ആകര്‍ഷക പദ്ധതികളാണ് ജനകീയമാക്കിയത്.