2022 ല്‍ 99.31% ഓണ്‍-ടൈം പ്രകടന നിരക്കുമായി ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്
അമാനുല്ല വടക്കാങ്ങര
ദോഹ: 2022 ല്‍ 99.31% ഓണ്‍-ടൈം പ്രകടന നിരക്കുമായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പിന്റെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഓര്‍ഗനൈസേഷനായ ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്.
2022/2023 സാമ്പത്തിക വര്‍ഷത്തിലെ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ‘2022-ല്‍, ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് 217,000 ഫ്‌ലൈറ്റുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്തു. ലോകാടിസ്ഥാനത്തില്‍ തന്നെ ശ3ദ്ധേയമായ 99.31% ഓണ്‍-ടൈം പ്രകടന നിരക്ക് നല്‍കിയതോടൊപ്പം 656,000 യാത്രക്കാരുടെ പ്രത്യേക സഹായ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
53-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉയര്‍ന്ന യോഗ്യതയുള്ള ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി കള്‍ച്ചറല്‍ ടീമുമായി തടസ്സങ്ങളില്ലാത്ത, 24/7 പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് ‘അസാധാരണമായ ഗ്രൗണ്ട്-ഹാന്‍ഡ്ലിംഗ് സേവനങ്ങള്‍ നല്‍കുന്നതില്‍ വ്യോമയാന മേഖലയി െനേതൃത്വ പദവിയും സ്ഥാപിച്ചതായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.
2000-ല്‍ സ്ഥാപിതമായ, ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ് അന്താരാഷ്ട്ര എയര്‍ലൈനുകള്‍, രാഷ്ട്രത്തലവന്മാര്‍, വിഐപികള്‍, സ്വകാര്യ ഫ്‌ലൈറ്റുകള്‍, എക്‌സിക്യൂട്ടീവ് ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകള്‍, കാര്‍ഗോ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് മികച്ച ഗ്രൗണ്ട് സര്‍വീസുകള്‍ നല്‍കുന്നതില്‍ പ്രശസ്തമാണ്.
പ്രതിവര്‍ഷം 35 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം നല്‍കുന്ന ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്
57 ദശലക്ഷത്തിലധികം ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നു. കുറ്റമറ്റ സേവനത്തിന് പേരുകേട്ട ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസിന്റെ തെറ്റായ കൈകാര്യ നിരക്ക് 1,000 യാത്രക്കാര്‍ക്ക് 0.72 എന്നതാണ്. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളോടും ഉപഭോക്തൃ സംതൃപ്തിയോടും ഉള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട്, സ്ഥാപനം പ്രതിവര്‍ഷം 166,000 ലോഡ് ഷീറ്റുകള്‍ നിര്‍മ്മിക്കുന്നു.