മെട്രോലിങ്ക് എം 148 ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാമ്പസ് വരെ നീട്ടും

ദോഹ: ഓഗസ്റ്റ് 16 മുതല്‍ വാദി അല്‍ ബനാത്ത് ഉള്‍ക്കൊള്ളുന്ന ഖത്തര്‍ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്നുള്ള മെട്രോലിങ്ക് എം 148 ദോഹ യൂണിവേഴ്‌സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കാമ്പസ് വരെ നീട്ടുമെന്ന് ദോഹ മെട്രോയും ലുസൈല്‍ ട്രാമും അറിയിച്ചു.
ദോഹ മെട്രോ സ്റ്റേഷനുകളുടെ ഏതാനും കിലോമീറ്റര്‍ ചുറ്റളവില്‍ ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഒരു ഫീഡര്‍ ബസ് ശൃംഖലയാണ് മെട്രോ ലിങ്ക്