ഖത്തറിലേക്ക് അനധികൃതമായി സിഗരറ്റും പുകയിലയും കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ. ഖത്തറിലേക്ക് അനധികൃതമായി സിഗരറ്റും പുകയിലയും കടത്താനുള്ള ശ്രമം എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍മാര്‍ തടഞ്ഞു. പെയിന്റ് കണ്‍സെയിന്‍മെന്റിനുള്ളില്‍ ഒളിപ്പിച്ചുകടത്താനുള്ള ശ്രമമാണ്
തകര്‍ത്തത്.
കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് കയറ്റുമതി പരിശോധിച്ചത്. കയറ്റുമതിയില്‍ രഹസ്യമായി ഒളിപ്പിച്ച 17,500 സിഗരറ്റ് പായ്ക്കറ്റുകള്‍ക്ക് പുറമെ 712 കിലോഗ്രാം നിരോധിത വസ്തുക്കളും ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
കസ്റ്റംസ് തീരുവയും നികുതിയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സാധനങ്ങള്‍ ഒളിപ്പിച്ചതെന്നും ഡിപ്പാര്‍ട്ട്മെന്റ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തേക്ക് അനധികൃത വസ്തുക്കള്‍ കൊണ്ടുപോകുന്നതിനെതിരെ വകുപ്പ് തുടര്‍ച്ചയായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.