‘ഹയ’ കാര്‍ഡ് എക്സ്പോ 2023 ദോഹ സന്ദര്‍ശകര്‍ക്കായി പ്രവര്‍ത്തനക്ഷമമാക്കും

അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പ് ഖത്തര്‍ 2022 കാലത്ത് പ്രാബല്യത്തില്‍ വന്ന ‘ഹയ’ കാര്‍ഡ് എക്സ്പോ 2023 ദോഹയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ഖത്തറിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകര്‍ക്കായി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു.
ഖത്തര്‍ സ്റ്റാര്‍സ് ലീഗും എക്സ്പോ 2023 ദോഹ സംഘാടക സമിതിയും ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ പേര് എക്സ്പോ സ്റ്റാര്‍സ് ലീഗ് എന്നാക്കി മാറ്റുന്നതിനുള്ള പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.