Uncategorized
ഖത്തറില്‍ ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ മൂല്യം ജൂലൈയില്‍ 2.75 ബില്യണ്‍ റിയാലിലെത്തി

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ പ്രകാരം ജൂലൈ മാസത്തില്‍ ഓണ്‍ലൈന്‍ പേയ്മെന്റ് ഇടപാടുകളുടെ എണ്ണം 4.24 ദശലക്ഷമായിരുന്നു. അതിന്റെ മൊത്തം മൂല്യം 2.75 ബില്യണ്‍ റിയാലായിരുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജൂലൈ മാസത്തില്‍ പോയിന്റ് ഓഫ് സെയില്‍ ഉപകരണങ്ങളുടെ എണ്ണം 69,040 ആണെന്നും അതേ മാസത്തില്‍ പിഒഎസ് ഉപകരണങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനങ്ങളുടെ എണ്ണം 27.2 ദശലക്ഷമാണെന്നും മൊത്തം 6.48 ബില്യണ്‍ റിയാലിന്റെ ഇടപാടുകള്‍ നടന്നതായും ക്യുസിബി പറഞ്ഞു.