ഓണനിലാവ് 2023′ ആഗസ്ത് 25 ന്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. ജോജു ജോര്‍ജ് ലവേഴ്‌സ് ക്ലബും ലുലുവും ചേര്‍ന്ന് ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷം അണിയിച്ചൊരുക്കുന്നു . റേഡിയോ മലയാളം 98.6 ഉം ,974 ഇവന്റും ,കാലിക്കറ്റ് റെസ്റ്റോറന്റ് ,കേക്ക് കാസില്‍, പിക്ടോസ് മീഡിയ ,റിയാദ മെഡിക്കല്‍സ് ,പപ്പ ജോണ്‍സ്, എഫ്.എഫ്‌സി , ബ്ലൂ ഗാലക്‌സി എന്നിവരുടെ സഹകരണത്തോടെയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓണ പൂക്കളങ്ങളില്‍ നിറയുന്ന ശോഭയാര്‍ന്ന പൂക്കള്‍ പോലെ, വിശാലമായ ഓണ വിരുന്നു പോലെ, ഓണപ്പാട്ടും ഓണപ്പുടവയും മാവേലിയും സദ്യയും തുടങ്ങി ഗൃഹാദുരത്വം തുളുമ്പുന്നതാവും ഈ വര്‍ഷത്തെ ഓണാഘോഷമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആഗസ്ത് 25 ന് വക്രയിലെ എസ്ദാന്‍ ഒയാസിസ് ലുലു അങ്കണത്തില്‍ വെച്ച് നടക്കുന്ന ഓണപൂക്കള മത്സരത്തോടെയാണ് ഓണമാമാങ്കത്തിന് തുടക്കം കുറിക്കുക. ഖത്തറിലെ തന്നെ ആദ്യ റിയാലിറ്റി ഷോ സൂപ്പര്‍ മമ്മി -സീസണ്‍ 1, പൂക്കള മത്സരം, നാടന്‍ പാട്ട് എന്നീ പരിപാടികള്‍ക്ക് പുറമെ സെപ്റ്റംബര്‍ -1 നു വൈകുന്നേരം 5.00 മണി മുതല്‍ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുമ്മാമയില്‍ വെച്ച്
മെഗാ ബാന്‍ഡ്, പഞ്ചാരി മേളം, മെഗാ തിരുവാതിര, 300 ഓളം കുട്ടികളുടെ ഓണഡാന്‍സ്, ഓണം പാട്ട് , കുമാട്ടികളി, പൂരകളി, മയിലാട്ടവും, മറയൂരാട്ടം, കൈകൊട്ടികളി, തിറകളി, പൂതപാട്ട്, ഖത്തറിലെ പ്രമുഖ നാലു ടീമുകള്‍ പങ്കെടുക്കുന്ന വടംവലി മത്സരം എന്നിവയാണ് ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണപൂരത്തില്‍ ജോജു ജോര്‍ജ് ലവേര്‍സ് ക്ലബ് അണിയിച്ചൊരുക്കുന്നത്.
മലയാളത്തിലെ പ്രിയ നായിക സനുഷ, പ്രിയ നടി മാളവിക മേനോന്‍ എന്നിവര്‍ പരിപാടിയില്‍ അതിഥികളായി എത്തും.
ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിയമോപദേഷ്ടാവ് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ സൂരജ് ലോഹി, പ്രസിഡണ്ട് ടിജു തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നിഖില്‍ ദാസ്, 974 ഈവന്റ് മുഹമ്മദ് റസ്സല്‍, ബ്‌ളൂ ഗാലക്‌സി എംഡി സജ്ഞു സാമുവല്‍ എന്നിവര്‍ പങ്കെടുത്തു.