
അറബ് കപ്പ് വേളയില്‍ പ്രതിദിനം ഒരു ലക്ഷം ട്രിപ്പുകളുമായി ദോഹ മെട്രോ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ നടക്കുന്ന അറബ് കപ്പ് വേളയില്‍ ദിവസം തോറും ഒരു ലക്ഷത്തോളം ട്രിപ്പുകളാണ് ദോഹ മെട്രോ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളിലായി 37 സ്‌റ്റേഷനുകളിലും 76 കിലോമീറ്റര്‍ ദൂരത്തിലും 110 ട്രെയിനുകളാണ് ഒരോ ദിവസവും സര്‍വീസ് നടത്തുന്നത്. കളി കാണുന്നവര്‍ക്കും കളിയാരാധകര്‍ക്കും ഗതാഗതം സുഗമമാക്കുന്നതിനുളള എല്ലാ സൗകര്യവും ദോഹ മെട്രോ ഏര്‍പ്പെടുത്തിയതായി എഞ്ചിനിയര്‍ ഹംദാന്‍ റാഷിദ് മാധ്യമങ്ങളോട് പറഞ്ഞു.