അല്‍ റവാബിയില്‍ ഓണസദ്യ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു

ദോഹ. അല്‍ റവാബിയില്‍ ഓണസദ്യ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. 29 റിയാലിന് 27 ഇനങ്ങളാണ് ഓണസദ്യയില്‍ ഒരുക്കിയിരിക്കുന്നത്. വാഴയില, ഉപ്പ്, ശര്‍ക്കര ഉപ്പേരി, മാങ്ങ അച്ചാര്‍ നാരങ്ങ അച്ചാര്‍, പുളിയിഞ്ചി, തോരന്‍, ഓലന്‍, പച്ചടി, കിച്ചടി, കൂട്ടുകറി, എരിശ്ശേരി, അവിയല്‍, കാളന്‍, പഴം, മുളക് കൊണ്ടാട്ടം, പാവയ്ക്ക കൊണ്ടാട്ടം, ചോറ്, പരിപ്പ്, സാമ്പാര്‍, രസം, പച്ചമോര്, പാല്‍ പായസം, നെയ്യ്, ഉപ്പേരി, അടപ്രഥമന്‍ പപ്പടം, എന്നിവയാണ് ഓണസദ്യയിലുണ്ടാവുക. ഓര്‍ഡറുകള്‍ ഓഗസ്റ്റ് 28ന് വൈകിട്ട് ആറിന് മുന്‍പ് ബുക്ക് ചെയ്യണം. ഓഗസ്റ്റ് 29ന് രാവിലെ 11 മുതല്‍ ഉച്ചക്ക് 2 വരെയാണ് ഓണസദ്യ ലഭിക്കുക