Uncategorized
എയര്‍കണ്ടീഷണറിനുള്ളില്‍ നിറച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തകര്‍ത്തു
ദോഹ: എയര്‍കണ്ടീഷണറിനുള്ളില്‍ നിറച്ച് ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ തകര്‍ത്തു. എയര്‍കണ്ടീഷണറിനുള്ളില്‍ നിറച്ച നിലയില്‍ ലിറിക്ക ഗുളികകള്‍ കണ്ടെത്തിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. അതിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ട ഒരു വീഡിയോ പ്രകാരം അധികൃതര്‍ ഉപകരണം വേര്‍തിരിച്ചെടുത്തതിന് ശേഷമാണ് ഗുളികകള്‍ കണ്ടെത്തിയത്. 1200 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്.