ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിരക്കൊഴിയുന്നില്ല

ദോഹ. വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കാനിരിക്കെ കുട്ടികളും രക്ഷിതാക്കളും കൂട്ടമായി തിരിച്ചുവരുവാന്‍ തുടങ്ങിയതോടെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ അറൈവല്‍ സെക് ഷനില്‍ തിരക്കേറിയതായാണ് റിപ്പോര്‍ട്ടുകള്‍. ആഗസ്ത് 27 ന് സ്‌കൂളുകള്‍ തുറക്കാനിരിക്കെ ആയിരക്കണക്കിന് കുടുംബങ്ങളാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്. വരും ദിവസങ്ങളിലും നിരവധി പേരെത്തുമെന്നുമാണ് കരുതേണ്ടത്.
സാധാരണ ഗതിയില്‍ ഈ സമയത്ത് ഡിപ്പാര്‍ച്ചര്‍ ഏരിയകളില്‍ തിരക്കുണ്ടാവാറില്ല. എന്നാല്‍ ഈ വര്‍ഷം ഡിപ്പാര്‍ച്ചര്‍ ഹാളുകളിലും മോശമില്ലാത്ത തിരക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡാനന്തര ലോകം പ്രതീക്ഷയുടേയും പ്രത്യാശയുടേയും യാത്രകള്‍ക്ക് വഴിയൊരുക്കുമ്പോള്‍ വ്യോമഗതാതഗവും ടൂറിസവും മാത്രമല്ല സാമൂഹിക പുരോഗതിയും സാക്ഷാല്‍ക്കരിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.