ഇവന്റോസ് മീഡിയയുടെ 24 റീല്‍സ് ഫിലിം വര്‍ക്ക് ഷോപ്പ് :എന്‍ട്രി പാസ് ലോഞ്ച് ചെയ്തു

ദോഹ: ഖത്തറിലെ പുതിയ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഇവന്റൊസ് മീഡിയ സെപ്റ്റംബര്‍ 15,16 തീയതികളിലായി ദോഹയില്‍ നടത്തുന്ന ഫിലിം വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള എന്‍ട്രി പാസ്സുകള്‍ വിതരണം ചെയ്തു.
ഇന്ത്യന്‍ കോഫീ ഹൗസ് പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐഎസ് സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്‌മാന്‍, മുന്‍ ഐസിസി പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ എന്നിവര്‍ എന്‍ട്രി പാസുകളുടെ വിതരണം നിര്‍വഹിച്ചു.
ലാല്‍ ജോസ്, പ്രിയദര്‍ശന്‍, സലിം കുമാര്‍, എഎന്‍ സ്വാമി എന്നിവരാണ് ശില്‍പശാലയിലെ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.ചടങ്ങില്‍ ഇവന്റോസ് മീഡിയ ഡയറക്ട്ടര്‍ ആര്‍. ജെ ഫെമിന, റേഡിയോ മലയാളം മാര്‍ക്കറ്റിങ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍, ആര്‍.ജെ രതീഷ്, ആര്‍.ജെ തുഷാര, തന്‍സീം കുറ്റ്യാടി എന്നിവര്‍ പങ്കെടുത്തു.
സെപ്തംബര്‍ 8,9തീയതികളില്‍ സംവിധായകന്‍ സിദ്ദിഖ് നേതൃത്വം നല്‍കേണ്ടതായിരുന്ന ഫിലിം വര്‍ക്ക് ഷോപ്പ് അദ്ദേഹത്തിന്റെ ആകസ്മിക വേര്‍പാടിനെതുടര്‍ന്ന് സെപ്റ്റംബര്‍ 15,16തീയതികളിലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അഭിനയം, സംവിധാനം, തിരകഥരചന എന്നിവയില്‍ പരിശീലനം നല്‍കുന്ന ദിദ്വിന ശില്‍പശാലയില്‍ പങ്കെടുക്കാന്‍
താല്‍ പര്യമുള്ളവര്‍ക്ക് 7766 0327 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.