നാലാമത് അള്‍ട്രാ ഡെസേര്‍ട്ട് മാരത്തണ്‍ നവംബര്‍ 24, 25 തിയ്യതികളില്‍

ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് അള്‍ട്രാ ഡെസേര്‍ട്ട് മാരത്തണ്‍ നവംബര്‍ 24, 25 തിയ്യതികളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
12 മുതല്‍ 18 വയസ്സുവരെയുള്ള ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്നും 18 മുതല്‍ 40 വയസ്സ് വരെയുള്ള വിഭാഗങ്ങളില്‍ നിന്നുമായി ഓട്ടത്തില്‍ 1100 മത്സരാര്‍ത്ഥികളും സൈക്കിളില്‍ 400 മത്സരാര്‍ത്ഥികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. ആദ്യത്തേത് നവംബര്‍ 24 ന് മൗണ്ടന്‍ ബൈക്ക് മത്സരങ്ങള്‍ക്കായി നീക്കിവയ്ക്കും. 25 കിലോമീറ്റര്‍, 50 കിലോമീറ്റര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മല്‍സരം നടക്കുക. നവംബര്‍ 25 നാണ് ഓട്ടമല്‍സരങ്ങള്‍ നടക്കുക.