മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്ക് ദോഹയില്‍ ഊഷ്മള സ്വീകരണം
ദോഹ. ചേലക്കാട് ഉസ്താദ് അനുസ്മരണ സമ്മേളനത്തിനായി ദോഹയിലെത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ക്ക് സമ്മേളന സ്വാഗത സംഘം ഭാരവാഹികള്‍, കേരളാ ഇസ് ലാമിക് സെന്റര്‍, കെ. വൈ. സി. എഫ്, ഖത്തര്‍ കെ.എം.സി.സി. നേതാക്കള്‍ മുതലായവരുടെ നേതൃത്വത്തില്‍ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
ഖത്തര്‍ കേരള ഇസ് ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍, കെ. എം. സി.സി. ഉപദേശക സമിതി വൈസ് ചെയര്‍മാനും കേരള ഇസ് ലാമിക് സെന്റര്‍ ട്രഷററുമായ സി. വി. ഖാലിദ്, ടി. കെ. മുസ്തഫ തങ്ങള്‍, സ്വാഗത സംഘം ചെയര്‍മാന്‍ ജാഫര്‍ തയ്യില്‍, ജനറല്‍ കണ്‍വീനര്‍ കെ.കെ. ബഷീര്‍, കെ. വൈ.സി. എഫ്. മേഖലാ പ്രസിഡന്റ് സിറാജ് മുരിങ്ങോളി, പബ്ലിസിറ്റി ചെയര്‍മാന്‍ ശംസുദ്ധീന്‍ വാണിമേല്‍ , ജബ്ബാര്‍ പാലക്കല്‍ , ഹമീദ് മരുന്നൂര്‍, അഹമ്മദ് പടയന്‍, ജലീല്‍ പടയന്‍ ,സമീര്‍ ചെറുമോത്ത് ,റഷീദ് കോട്ടയില്‍ ,സഫീര്‍ എടച്ചേരി , ഇസ്മായില്‍ കളപ്പുരയില്‍ തുടങ്ങിയവര്‍ സ്വീകരണത്തില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ 1 വെള്ളിയാഴ്ച്ച വൈകുന്നേരം ആറ് മണിക്ക് ഖത്തര്‍ കെ.എം.സി.സി. ഹാളില്‍ നടക്കുന്ന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ ഉത്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ റഫീഖ് സകരിയ്യ ഫൈസി കൂടത്തായി ചേലക്കാട് ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. സൈനുല്‍ ആബിദ് സഫാരി, ഡോ. സമദ് , സകരിയ മണിയൂര്‍ ,വി ടി കെ മുഹമ്മദ് കുവൈറ്റ് തുടങ്ങി പ്രമുഖ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.