വസീഫിന്റെ മദീനത്ത് അല്‍ മവാത്തിര്‍ പ്രോജക്റ്റില്‍ അതിശയകരമായ ഒക്യുപ്പന്‍സി നിരക്കുകള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് മാനേജ്മെന്റ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനിയായ വസീഫ് തങ്ങളുടെ മദീനത്ത് അല്‍ മവാത്തിര്‍ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ഉയര്‍ന്ന ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചു.
ഉപയോഗിച്ച കാറുകള്‍ക്കായുള്ള ഷോറൂമുകള്‍ 100% ഒക്യുപന്‍സിയില്‍ എത്തിയതായി ഔദ്യോഗിക പത്രക്കുറിപ്പില്‍ പറയുന്നു.പദ്ധതിയിലെ അപ്പാര്‍ട്ട്മെന്റുകളുടെ താമസ നിരക്ക് 85% ആണ്.
400-1,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള യൂസ്ഡ് കാറുകള്‍ക്കായി 100% ഒക്യുപ്പന്‍സി നിരക്കില്‍ 144 ഷോറൂമുകളും 100% ഒക്യുപ്പന്‍സി നിരക്കുള്ള 20 ഓളം ഷോപ്പുകളും ഫുള്‍ ഒക്യുപ്പന്‍സി നിരക്കുള്ള അഞ്ച് മെയിന്റനന്‍സ് വര്‍ക്ക്ഷോപ്പുകളും പദ്ധതിയുടെ ഭാഗമാണെന്ന് വസീഫ് പ്രസ്താവനയില്‍ പറയുന്നു. ഒരു ബെഡ് റൂം, രണ്ട് ബെഡ് റും എന്നിവ അടങ്ങുന്ന 352 റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്ക് പുറമേയാണിത്.
സല്‍വ സ്ട്രീറ്റ് ഇന്റര്‍സെക്ഷന്റെ പടിഞ്ഞാറ്, എക്‌സിറ്റ് 31-ന് പടിഞ്ഞാറ് റൗദത്ത് റാഷിദില്‍ സ്ഥിതി ചെയ്യുന്ന ഈ പയനിയറിംഗ് പ്രോജക്റ്റ്, നഗരത്തിലെ തിരക്കുകളില്‍ നിന്നൊഴിവായി സൗകര്യപ്രദമായ മാര്‍ക്കറ്റിംഗ് സൗകര്യമൊരുക്കുന്നു. യൂസ്ഡ് കാര്‍ ഷോറൂമുകള്‍, റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍, ഓഫീസ് യൂണിറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, മാനേജ്‌മെന്റ്, കാര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍, ഒരു ഇന്ധന സ്റ്റേഷന്‍, ഏകദേശം 26,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കാറുകളുടെ (ഫാഹെസ്) സാങ്കേതിക പരിശോധനാ സേവനങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള ഭാഗം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.