യുണീഖ് ഓണാഘോഷം ശ്രദ്ധേയമായി
ദോഹ. ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണീഖിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ് ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ നാടിന്റെ നന്മയും തനിമയും പകര്‍ന്നു നല്‍കികൊണ്ട് നടന്ന വിവിധ കലാപരിപാടികളിലും ഓണക്കളികളിലും യുണീഖ് അംഗങ്ങളും കുട്ടികളും, കുടുംബാംഗങ്ങളും പങ്കെടുത്തു. മനോഹരമായ ഓണപ്പൂക്കളവും,മാവേലിയെ വരവേല്‍ക്കലും,മലയാളകരയുടെ പൈതൃകം ഒട്ടും ചോരാതെ അവതരിപ്പിക്കുവാന്‍ സംഘാടകര്‍ക്കു സാധിച്ചു.
മ്യൂസിക് ഷോ,വിഭവസമൃദ്ധമായ സദ്യയും അതിനുശേഷം നടന്ന ആവേശകരമായ വടംവലി മത്സരവും ആഘോഷത്തിന് മിഴിവേകി.
യുണീഖ് പ്രസിഡന്റ് ലുത്ഫി കലമ്പന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘാടന ചടങ്ങില്‍
യുണീഖ് ഉപദേശക സമിതി അധ്യക്ഷ വിമല്‍ പദ്മാലയം വിശ്വം, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ മിനി സിബി , ജനറല്‍ സെക്രട്ടറി ബിന്ദു ലിന്‍സണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജാന്‍സി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു.
മാവേലിയായി ദിലീഷിന്റെ ഓണസന്ദേശം വമ്പിച്ച കരഘോഷത്തോടെയാണ് സദസ്സ് ഏറ്റെടുത്തത് . പരിപാടിയുടെ അവതാരകരായി എത്തി സിജിയും സുലൈമാനും സദസ്സിന്റെ ഹൃദയം കവര്‍ന്നു.
500 ഓളം ആളുകള്‍ പങ്കെടുത്ത ഓണവിരുന്നില്‍ ഗള്‍ഫ് മാധ്യമം എക്‌സലന്‍സ് അവാര്‍ഡ് നേടിയ ലില്ലികുട്ടിയെയും യുണീഖ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ അമീര്‍ കുസ്രുവിനെയും മിനി ബെന്നിയെയും ആദരിച്ചു. വാര്‍ത്തമാനകാലത്തെ ഓണഘോഷങ്ങളില്‍ സ്‌നേഹവും, ഐശ്വര്യവും ചര്‍ച്ച ചെയ്യുന്നതോടൊപ്പം സാമൂഹിക ഐക്യത്തിന്റെയും, പരസ്പര സഹകരണത്തിന്റെയും സന്ദേശങ്ങള്‍ നല്‍കുന്നത് കൂടെയാകണം എന്ന് ലുത്ഫി കലമ്പന്‍ അംഗങ്ങളെ ഓര്‍മിപ്പിച്ചു.
യൂണിക് മാനേജ്‌മെന്റ് കമ്മിറ്റി അംഗം ജിസ് തോമസ് നന്ദി പറഞ്ഞു.