എക്സ്പോ 2023 ദോഹക്ക് ഉജ്വല തുടക്കം: ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. എക്സ്പോ 2023 ദോഹക്ക് ഉജ്വല തുടക്കം, ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി തിങ്കളാഴ്ച വൈകുന്നേരം അല്‍ ബിദ്ദ പാര്‍ക്കില്‍ ‘ഹരിത മരുഭൂമി, മെച്ചപ്പെട്ട പരിസ്ഥിതി’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്സ്പോ 2023 ദോഹയുടെ ഉദ്ഘാടനച്ചടങ്ങിന് നേതൃത്വം നല്‍കി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, റിപ്പബ്ലിക് ഓഫ് ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോവ്, ജിബൂട്ടി പ്രസിഡന്റ് ഇസ്മായില്‍ ഒമര്‍ ഗുല്ലെ, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി, റിപ്പബ്ലിക് ഓഫ് യെമന്‍ പ്രധാനമന്ത്രി ഡോ. മെയ്ന്‍ അബ്ദുള്‍മാലിക് സയീദ്, റിപ്പബ്ലിക് ഓഫ് റുവാണ്ടയുടെ പ്രധാനമന്ത്രി ഡോ എഡ്വാര്‍ഡ് എന്‍ഗിറെന്റെ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
ഖത്തര്‍ അമീറും വിശിഷ്ട വ്യക്തികളും വിവിധ രാജ്യങ്ങളുടെ പവലിയനുകള്‍ സന്ദര്‍ശിച്ചു.