ഹാജി കെ. വി. അബ്ദുല്ലക്കുട്ടിയുടെ ഓര്‍മ്മപുസ്തകത്തിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ദോഹ. ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന തൃശ്ശൂര്‍ ജില്ലയിലെ പാലയൂര്‍ സ്വദേശിയായ ഹാജി കെ. വി. അബ്ദുള്ള കുട്ടിയുടെ കുടുംബവും അദ്ദേഹത്തിന്റെ ആത്മമിത്രങ്ങളും ബന്ധുക്കളും അദ്ദേഹം ദീര്‍ഘകാലം ജനറല്‍ സെക്രട്ടറിയായിരുന്ന സിജി ദോഹ ചാപ്റ്ററും ചേര്‍ന്ന് അദ്ദേഹത്തിന്റെ ജീവിതവും പൈതൃകവും സമൂഹത്തിന് ലഭ്യമാക്കുന്നതിന് വേണ്ടി ഒരു സുവനീര്‍ തയ്യാറാക്കുന്നു. ഈ സുവനീറിനായി സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സമൂഹൃ രംഗത്ത് ഒന്നിച്ചു പ്രവര്‍ത്തിച്ചവര്‍ എന്നിവരില്‍ നിന്ന് ഓര്‍മ്മക്കുറിപ്പുകള്‍, ലേഖനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ക്ഷണിക്കുന്നു.
ഹാജി കെ. വി. അബ്ദുള്ള കുട്ടി ഖത്തറിലെ ഗള്‍ഫ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ കണ്‍സള്‍ട്ടിംഗ് , മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. അദ്ദേഹം ചന്ദ്രിയ റീസേഴ്‌സ് ഫോറം സ്ഥാപക നേതാവും സിജി ദോഹ, കെഎംസിസി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ,ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം തുടങ്ങി നിരവധി സംഘടനകളുടെ സ്ഥാപകാംഗവുമായിരുന്നു. ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പിന്തുണയ്ക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമിട്ട അദ്ദേഹം കഴിഞ്ഞ മാര്‍ച്ച് മാസമാണ് നാട്ടില്‍ വെച്ച് മരണമടഞ്ഞത്.
സൃഷ്ടികള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ ഡോക്യുമെന്റായോ പിഡിഎഫ് ഫോര്‍മാറ്റിലോ അയക്കാം. ഫോട്ടോഗ്രാഫുകള്‍ .jpg ഫോര്‍മാറ്റില്‍ അയക്കാം. അയക്കുന്നവര്‍ തങ്ങളുടെ പേര്, താമസസ്ഥലം, മൊബൈല്‍ നമ്പര്‍, ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പ്പെടുത്തണം. ഹാജി കെ. വി. അബ്ദുല്ല കുട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപൂര്‍വ ഫോട്ടോകള്‍ പ്രത്യേകം സ്വാഗതം ചെയ്യുന്നു.
സൃഷ്ടികള്‍ 2025 ജൂലൈ 15-നകം സമര്‍പ്പിക്കേണ്ടതാണ്. [email protected]
ഇമെയില്‍ വഴിയോ +974 55885144 വാട്‌സ്ആപ്പ് നമ്പര്‍ വഴിയോ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ റുക്‌നുദ്ദീന്‍ അബ്ദുല്ലയുമായി ബന്ധപ്പെടാവുന്നതാണ്. ഇമെയില്‍: [email protected] മൊബൈല്‍: +974 55885144
