ഖിയ ചാമ്പ്യന്‍സ് ലീഗ് , ഇന്നും നാളെയുമായി നാല് കളികള്‍

ദോഹ. ഖിയ ചാമ്പ്യന്‍സ് ലീഗ് , ഇന്നും നാളെയുമായി നാല് കളികള്‍. ഇന്ന് 8 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ മുന്‍ കളിയിലെ വന്‍ വിജയവുമായി വരുന്ന ഖത്തര്‍ തമിഴര്‍ സംഘം, ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫ്രെയ്ഡേ ഫിഫ മഞ്ചേരിയോട് പരാജയം രുചിച്ച ഗ്രാന്‍ഡ് മാള്‍ എഫ്സിയെ നേരിടുന്നു. ഐ എസ് എല്‍, ഐ ലീഗ് താരങ്ങള്‍ കൊണ്ട് സമ്പന്നമായ ഇരു ടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. രണ്ടാമത്തെ മത്സരത്തില്‍ ഇന്‍കാസ് ഖത്തര്‍, കരുത്തരായ ഫ്രെയ്ഡേ ഫിഫ മഞ്ചേരിയെ നേരിടുന്നു.
നാളെ 7 :30നു , കഴിഞ്ഞ കളിയിലെ അപ്രദീക്ഷിത പരാജയത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് വരുന്ന കരുത്തരായ ഫാന്‍ ഫോര്‍ എഫ്സി, മംഗ്ലൂര് എഫ്സിയെ നേരിടുന്നു. തുടര്‍ന്ന് ആദ്യ മത്സരത്തിലെ വന്‍ വിജയവുമായി വരുന്ന സിറ്റി എക്‌സ്‌ചേഞ്ച് എഫ്സിയും ഫ്രെണ്ട്‌സ് ഓഫ് തൃശൂരും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്ലേയോഫ് ഒഴിവാക്കാനായി ഇരു ടീമുകളും ജയത്തിനായി പരിശ്രമിക്കുമെന്നുറപ്പ്.
ഖിയ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് , ഇന്നും നാളെയുമായി അഞ്ച് കളികള്‍
ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഒലിവ് സ്‌കൂള്‍ ഡി പി എസ് മൊണാര്‍ക്കിനെയും രണ്ടാമത്തെ മത്സരത്തില്‍ ശാന്തി നികേതന്‍ സ്‌കൂള്‍ നോബിള്‍ സ്‌കൂളിനെയും നേരിടും.
നാളെ അല്‍ഖോര്‍ സ്‌കൂള്‍, രാജഗിരി സ്‌കൂള്‍, അല്‍ഖോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവര്‍ യഥാക്രമം എം ഇ എസ് സ്‌കൂള്‍, എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ 2, ഒലിവ് സ്‌കൂള്‍ 2 എന്നിവയെ നേരിടുന്നു .