ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തര്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ദോഹ. ജര്‍മനിക്ക് പുറത്ത് ആദ്യമായി നടക്കുന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ ഖത്തറിന്റെ ഔപചാരികമായ ഉദ്ഘാടനം ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി നിര്‍വഹിച്ചു.

ആഭ്യന്തര മന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍, ഖത്തര്‍ ടൂറിസം ഡെപ്യൂട്ടി ചെയര്‍മാന്‍ സാദ് ബിന്‍ അലി അല്‍-ഖര്‍ജി, വിവിധ മന്ത്രിമാര്‍, അംബാസഡര്‍മാര്‍, തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.