Uncategorized
ഫാസ്റ്റ് ബിസിനസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാസിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പ് ഫാസ്റ്റ് ബിസിനസ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാസിന് സമ്മാനിച്ചു. ദുബൈ കിസൈസിലെ ഫാസ്റ്റ് ബിസിനസ് സെന്ററില്‍ നടന്ന ചടങ്ങില്‍ മീഡിയ പ്‌ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയാണ് ഡയറക്‌റി സമ്മാനിച്ചത്.
പുതുമയുള്ള പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും ബിസിനസ് നെറ്റ് വര്‍ക്കിന് ഏറെ സഹായകമാകുമെന്നും ഡയറക്ടറി സ്വീകരിച്ച് സംസാരിക്കവേ ഗഫൂര്‍ ഷാസ് അഭിപ്രായപ്പെട്ടു.
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, കെ.വി.ബഷീര്‍, ഫൈസല്‍ അക്‌സ , ഫാസ്റ്റ് ബിസിനസ് സെന്റര്‍ ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.