പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് 171 പ്രതിവാര സര്‍വീസുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്

അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയില്‍ നിന്നും പതിമൂന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് 171 പ്രതിവാര സര്‍വീസുകളുമായി ഖത്തറിന്റെ ദേശീയ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് . അഹമ്മദാബാദ്, അമൃതസര്‍, ബംഗളുരു,ചെന്നൈ, ഡല്‍ഹി, ഗോവ, ഹൈദറാബാദ്, കൊച്ചി, കോഴിക്കോട്, കല്‍ക്കട്ട, മുമ്പൈ, നാഗ് പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് ആഴ്ചയില്‍ 171 സര്‍വീസുകള്‍ നടത്തുന്നത്. ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങളുമായി ദോഹയില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളും ഖത്തര്‍ എയര്‍വേയ്‌സ് പ്രയോജനപ്പെടുത്തുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറ്റി അറുപതോളം ഡെസ്റ്റിനേഷനുകളിലേക്കാണ് ഖത്തര്‍ എയര്‍വേയ്‌സ് പറക്കുന്നത്.