Breaking NewsUncategorized
പ്രവാസികള്‍ക്ക് പ്രതീക്ഷ, ആകാശ് എയര്‍ ദോഹയിലേക്കും

ദോഹ. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ആകാശ് എയറിന് ദോഹയടക്കം മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുവാന്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അനുമതി നല്‍കിയതായ റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. സര്‍വീസ് ദാതാക്കളുടെ എണ്ണം കൂടുമ്പോള്‍ ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ക്ക്. മറ്റു ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ നല്‍കിയാണ് ഖത്തര്‍ പ്രവാസികള്‍ യാത്ര ചെയ്യാറുളളത്.
ഖത്തര്‍, സൗദി, ദോഹ എന്നിവിടങ്ങളിലേക്കാണ് ആകാശ് എയറിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.